Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പ്രതി പിടിയിൽ

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പ്രതി പിടിയിൽ

cpm branch secretary
കൊല്ലം , ഞായര്‍, 30 ഡിസം‌ബര്‍ 2018 (12:05 IST)
കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്‌റ്റില്‍. എരുതനംകാട് ചരുവിള തെക്കതിൽ പി സുനിനെയാണ് (മാറനാട് സുനി–47) പുത്തൂർ പൊലീസ് ഇന്നു രാവിലെ പിടികൂടിയത്.

ശനിയാഴ്‌ച ഉച്ചയ്‌ക്കാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി എരുതനംകാട് പൊയ്കവിള വീട്ടിൽ ബി. ദേവദത്തൻ (ബാബു–56) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. എരുതനംകാട് കുതിരത്തടം ഭാഗത്ത് പാർട്ടി അംഗത്തിനൊപ്പം ബൈക്കി‍ൽ പോകുമ്പോഴായിരുന്നു ആക്രമണം.

അടിയേറ്റ ദേവദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുൻവൈരാഗ്യമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസ് പറയുന്നത്.

വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊല നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇയാള്‍ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെന്നും ആരോപണം ശക്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞാലിക്കുട്ടിയുടെ ‘കുട്ടിക്കളി’യില്‍ പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധം; നടപടി സ്വീകരിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍