Webdunia - Bharat's app for daily news and videos

Install App

ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സിപിഎം, സർക്കാരിനെ പ്രതിരോധിക്കാൻ രംഗത്തിറങ്ങണമെന്ന് എംഎൽഎ‌മാർക്ക് നിർദേശം

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (12:21 IST)
സർക്കാരിനെ പ്രതിരോധിച്ച് നവമാധ്യമങ്ങളിൽ രംഗത്തിറങ്ങാൻ എംഎൽഎമാർക്ക് സിപിഎം നിർദേശം. സിപിഎം പാർട്ടി യോഗത്തിലാണ് പുതിയ നിർദേശം. ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സർക്കാരിന് പ്രതിരോധം തീർക്കാനാണ് സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
 
അതേസമയം സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സർക്കാരിന്‍റെ പ്രധാന പദ്ധതിയായ ലൈഫ് മിഷനിൽ നടന്ന കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ ഇടപാടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇതിൽ പ്രതിരോധം തീർക്കുകയും ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുമാണ് പ്രധാനചർച്ചാവിഷയങ്ങൾ. സ്വർണക്കടത്തിന് പിന്നാലെ ലൈഫ് മിഷൻ പദ്ധതിയിലെയും ശിവശങ്കറിന്റെ ഇടപെടലുകൾ പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ പൂർണ്ണമായി കയ്യൊഴിഞ്ഞ് മുഖം രക്ഷിക്കാനുള്ള സിപിഎം തീരുമാനം. വിമാനത്താവള സ്വകാര്യ‌വത്‌കരണത്തിനെതിരായ പ്രതിഷേഷം എങ്ങനെ വേണമെന്നതും യോഗം ചർച്ച ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

അടുത്ത ലേഖനം
Show comments