കാസര്‍കോട് ഇരട്ടക്കൊലപാതകം: പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി - പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (19:34 IST)
കാസർകോട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ പീതാംമ്പരന്റെ(45)  അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആറു പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് പ്രേരണനല്‍കിയത് പീതാംബരനാണെന്നും ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌പി എ ശ്രീനിവാസ് പറഞ്ഞു.

ചൊവ്വാഴ്‌ച ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് തെളിവുകളും മൊഴികളും വിലയിരുത്തി. ഇതിനു പിന്നാലെയായിരുന്നു അറസ്‌റ്റ്. പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പീതാംബരന്‍ മുഖ്യ ആസൂത്രകനാണെന്നാണ് വിവരം. ഇക്കാര്യം ചോദ്യംചെയ്യലില്‍ പീതാംബരന്‍ സമ്മതിച്ചതായും സൂചനയുണ്ട്.

പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കെഎല്‍ 14 ജെ 5683 സൈലോ ആണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. എച്ചിലോട്ട് സ്വദേശി സജി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള വണ്ടിയാണ് ഇത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പീതാംബരനെ തിങ്കളാഴ്‌ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ പോയ പീതാംബരനെ കാസർകോട് - കർണാടക അതിർത്തി പ്രദേശത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടുകള്‍ക്ക് മുകളിലെ താല്‍ക്കാലിക മേല്‍ക്കൂരകള്‍ക്ക് ഇനി മുതല്‍ നികുതിയില്ല

മോന്‍ത ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments