Publish Date: Tue, 19 Feb 2019 (15:23 IST)
Updated Date: Tue, 19 Feb 2019 (15:26 IST)
കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകത്തിലെ പ്രതികളെ പിടി കൂടിയില്ലെങ്കില്‍ പാര്‍ട്ടി കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍. പ്രതികള പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിനെക്കൊണ്ട് നിയമം കൈയ്യിലെടുപ്പിക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
സംഭവത്തില്‍ സിപിഎം കാസര്‍ഗോഡ് പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ എ പീതാംബരനെ സി പി എമ്മില്‍ നിന്ന് പുറത്താക്കി. ഇന്നലെ രാത്രിയിലാണ് പൊലീസ് പീതാംബരനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളെന്നാണ് പൊലീസ് പറയുന്നത്. പീതാംബരനെ കൂടാതെ വേറെ ഏഴ് പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. പിടിയിലാവര്‍ എല്ലാവരും സിപിഎമ്മുകാരാണെന്നാണ് സൂചന.