Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈന ദാരിദ്ര്യമില്ലാത്ത രാജ്യം, വളർച്ച സോഷ്യലിസത്തിന്റെ നേട്ടം: വീണ്ടും പ്രശംസയുമായി എസ്ആർപി

ചൈന ദാരിദ്ര്യമില്ലാത്ത രാജ്യം, വളർച്ച സോഷ്യലിസത്തിന്റെ നേട്ടം: വീണ്ടും പ്രശംസയുമായി എസ്ആർപി
, ചൊവ്വ, 15 ഫെബ്രുവരി 2022 (14:51 IST)
ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ചൈനയെ പ്രകീർത്തിച്ച്  എസ് രാമചന്ദ്രൻപിള്ള. ചൈനീസ് വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും ചൈന ദാരിദ്ര്യമില്ലാത്ത രാജ്യമെന്നും എന്നാൽ കാര്യങ്ങൾ പറയുമ്പോൾ മാധ്യമങ്ങൾ വിവാദമാക്കു‌ന്നുവെന്നും അദ്ദേഹം വിമർശിച്ചു.
 
ചൈന ദാരിദ്യം പൂർണമായി നിർമാർജനം ചെയ്തു. മറ്റ് രാജ്യങ്ങളെ നോക്കുമ്പോൾ വളർച്ചയിൽ 30 ശതമാനം സംഭാവന നൽകുന്ന രാജ്യമാണിന്ന് ചൈന. മറ്റ് രാജ്യങ്ങൾക്ക് പണം നൽകുന്ന രാജ്യം.ഇത് വസ്തുത ആണ്. ഇക്കാര്യങ്ങൾ പറയുമ്പോൾ ചൈനയെ പ്രകീർത്തിച്ചു എന്ന് പറഞ്ഞ് മാധ്യമങ്ങൾ വിവാദമാക്കി. 
 
ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി. ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റുന്നില്ല എന്നും എസ് രാമചന്ദ്രൻപിള്ള ചോദിച്ചു.രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് സിപിഎം. നേതൃത്വത്തെ അംഗങ്ങൾ തീരുമാനിക്കുന്നു. രാഷ്ട്രീയ നയം തീരുമാനിക്കുന്നത്  അംഗങ്ങളാണ്. ഇടത് പാർട്ടികൾക്കൊഴികെ മറ്റൊരു പാർട്ടിക്കും ഇത്തരം ജനാധിപത്യം അവകാശപ്പെടാനില്ലെന്നും എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവില: 12 ദിവസത്തിനിടെ 1500 രൂപയുടെ വർധനവ്