Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്, 11 മണിക്ക് ഹാജരാവാൻ നിർദേശം

കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്, 11 മണിക്ക് ഹാജരാവാൻ നിർദേശം
, തിങ്കള്‍, 9 മെയ് 2022 (10:21 IST)
നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകി ക്രൈം ബ്രാഞ്ച്. ഇന്ന് 11 മണിക്ക് ഹാജരാകാനാണ് നിർദേശം. അതേ‌സമയം ആലുവ ‘പത്മസരോവരം’ വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ക്രൈം ബ്രാഞ്ച് സംഘം ഇവിടെ എത്തിയേക്കുമെന്നാണ് വിവരം.
 
നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്ന്  ദിലീപിന്റെ സഹോദരി ഭർത്താവ് പറയുന്ന ശ‌ബ്‌ദ സന്ദേശത്തെ തുടർന്നാണ് കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് ആദ്യ ഘട്ടത്തിൽ ഒരു മണ്ഡലത്തിൽ 500 പേർക്ക് കണ‌ക്ഷൻ