Webdunia - Bharat's app for daily news and videos

Install App

75കാരിയെ പീഡിപ്പിക്കാന്‍ അടിവസ്‌ത്രം മാത്രമണിഞ്ഞെത്തിയ 26കാരന്‍ പൊലീസ് വളഞ്ഞപ്പോള്‍ കായലില്‍ ചാടി

എ കെ ജെ അയ്യര്‍
വെള്ളി, 10 ജൂലൈ 2020 (15:06 IST)
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന എഴുപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ ചാരുംകുഴി പുത്തൻവീട്ടിൽ രാജീവ് എന്ന ഇരുപത്താറുകാരനാണ് പൊലീസ് വലയിലായത്. കഴിഞ്ഞ മാസം 24ന് രാത്രിയാണ് സംഭവം നടന്നത്.
 
പ്രതി അന്നേദിവസം രാത്രി 11 മണിയോടെ വീടിന്റെ കോമ്പൗണ്ടിൽ കടന്ന് വൈദ്യുതി മീറ്റർ ബോഡിലെ സ്വിച്ച് കേടുവരുത്തി വൈദ്യുതി ബന്ധം ഇല്ലാതാക്കി. പിന്നീട് അടിവസ്ത്രം മാത്രം ധരിച്ച് പിറകുവശത്തെ ഓട് പൊളിച്ചു വീടിനകത്തു കടന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചു.
 
വീട്ടിനകത്തു നിന്ന് വൃദ്ധയെ വലിച്ചിഴച്ചു തൊട്ടടുത്ത കുറ്റിക്കാട്ടിലെത്തിച്ചെങ്കിലും വൃദ്ധ നിലവിളിച്ചതോടെ അയൽക്കാർ ഓടിക്കൂടി. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ പ്രതിയുടെ  ഊരിവച്ചിരുന്ന ചെരുപ്പ്, ആഭരണം, വസ്ത്രങ്ങൾ എന്നിവയിലൂടെ പൊലീസ് ആളെ തിരിച്ചറിയുകയും വീട് വളയുകയും ചെയ്തു. പക്ഷെ രണ്ട് തവണയും പ്രതി കായലിൽ ചാടി രക്ഷപ്പെട്ടു. പിന്നീട് സമർത്ഥമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ പൊലീസ് പിടിച്ചത്. നിരവധി മോഷണ, പീഡന കേസുകളിൽ പ്രതിയാണിയാൾ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

അടുത്ത ലേഖനം
Show comments