Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടത്തിൽപ്പെട്ട പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു, വെടിയുതിർത്തത് ആത്മരക്ഷാർത്ഥം; വീഡിയോ

വാർത്തകൾ
, വെള്ളി, 10 ജൂലൈ 2020 (09:23 IST)
കാൺപൂർ: വികാസ് ദുബെയ്ക്ക് നേരെ വെടിയുതിർത്തത് ആത്മ രക്ഷാർത്ഥം എന്ന് പൊലീസ്. സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ വാഹനങ്ങളിൽ ഒന്ന് അപകടത്തിൽപ്പെട്ടപ്പോൾ പരുക്കേറ്റ പൊലീസുകാരന്റെ തോക്ക് കൈക്കലാക്കി വികാസ് ദുബെയ് രക്ഷപ്പെടാൻ ശ്രമിയ്ക്കുകയായിരുന്നു. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാവതെ വന്നതോടെ ആത്മരക്ഷാർത്ഥമാണ് വെടിയുതിർത്തത് എന്ന് പൊലീസ് വ്യക്തമാകി.
 
കാൺപൂരുലേക്ക് വരവേ ഇന്ന് രാവിലെയാണ് ബര എന്ന സ്ഥലത്തുവച്ച് അകമ്പടി വാഹനങ്ങളിൽ ഒന്ന് അപകടത്തിൽപ്പെട്ടത്,. ഈ സമയം പൊലീസിന്റെ തോക് കൈവശപ്പെടുത്തി വികാസ് ദുബെയ് രക്ഷപ്പെടാൻ ശ്രമിയ്ക്കുകയായിരുന്നു. നിവധി തവണ വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു. വാഹന അപകടത്തെ തുടർന്ന് 4 പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ കോടിയിലേക്ക്; മരണം അഞ്ചരലക്ഷം കടന്നു