Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ അന്തരിച്ചു

ഇദ്ദേഹം അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്ന് നേരത്തേ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Criminal lawyer BA Aloor passes away

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ഏപ്രില്‍ 2025 (13:50 IST)
ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇദ്ദേഹം അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്ന് നേരത്തേ ആശുപത്രി അധികൃതര്‍  വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ വിവാദമായ ഒട്ടേറെ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. 
 
രണ്ടു വര്‍ഷത്തിലേറെയായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അസുഖം മൂര്‍ച്ഛിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി ആളൂരാണ് ഹാജരായിട്ടുള്ളത്. ബിജു ആന്റണി ആളൂര്‍ എന്നാണ് മുഴുവന്‍ പേര്.
 
ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നീ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടിയാണ് ഇദ്ദേഹം ഹാജരായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംഎൽഎ യു പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്നും ഒഴിവാക്കി എക്സൈസ്