ശബരിമല സമരത്തെ ചൊല്ലി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയെ കടന്നാക്രമിച്ച് വി മുരളീധരപക്ഷം.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് വ്യക്തമാക്കിയ മുരളീധരപക്ഷം ശ്രീധരന്‍ പിള്ളയുടെ നിലപാടുകളെ തള്ളി. സമരത്തിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി അപഹാസ്യരായി. പ്രതിഷേധത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയമം, ശബരിമല പ്രതിഷേധം വന്‍ വിജയമായിരുന്നുവെന്ന് ശ്രീധരന്‍പിള്ള പക്ഷം വാദിച്ചു.
യോഗത്തില്‍ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് 8 സീറ്റ് ആവശ്യപ്പെട്ടത് അധിക പ്രസംഗമായിരുന്നുവെന്നും വിമര്‍ശനമുണ്ടായി. എന്നാല്‍ ബിഡിജെഎസിന് 4 സീറ്റ് നല്‍കാന്‍ ബിജെപിയില്‍ ധാരണയായി.