വനിത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെ അധിക്ഷേപം
സാനിയോയുടെ ജീവിതപങ്കാളിയുടെ മാതാപിതാക്കളായ സിപിഎം നേതാക്കള്‍ പി.മോഹനന്‍, കെ.കെ.ലതിക എന്നിവര്‍ക്കെതിരെയും പോസ്റ്റില്‍ അധിക്ഷേപ പരാമര്‍ശമുണ്ട്
റിപ്പോര്‍ട്ടര്‍ ചാനലിലെ വനിത മാധ്യമപ്രവര്‍ത്തകയ്ക്കും കുടുംബത്തിനുമെതിരെ വ്യക്തിഅധിക്ഷേപവുമായി കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍. മാധ്യമപ്രവര്‍ത്തക സാനിയോ മയോമിക്കെതിരെയാണ് കോണ്‍ഗ്രസ് അനുകൂല സൈബര്‍ ഗ്രൂപ്പായ കെപിസിസി (KPCC) യില്‍ ലൈംഗിക ചുവയോടെയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍.
സാനിയോയുടെ ജീവിതപങ്കാളിയുടെ മാതാപിതാക്കളായ സിപിഎം നേതാക്കള്‍ പി.മോഹനന്‍, കെ.കെ.ലതിക എന്നിവര്‍ക്കെതിരെയും പോസ്റ്റില്‍ അധിക്ഷേപ പരാമര്‍ശമുണ്ട്. കോണ്‍ഗ്രസിലെ ഒരു യുവ എംഎല്‍എയ്‌ക്കെതിരായ പീഡന ആരോപണം ഉയര്‍ന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സാനിയോ മനോമി ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
യുവ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരായ സാനിയോയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസ് അനുകൂലികളെ ചൊടിപ്പിച്ചിരിക്കുന്നത്. ചില കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് സൈബര്‍ ഗ്രൂപ്പുകളിലെ വ്യക്തി അധിക്ഷേപമെന്നും സൂചനയുണ്ട്.