Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഖി ചുഴലിക്കാറ്റ്; തീരദേശത്തെത്തിയ തോമസ് ഐസക്കിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

തലസ്ഥാനത്തെ തീരദേശ മേഖകളിലെത്തിയ തോമസ് ഐസക്കിനെതിരെ സ്ത്രീകളുടെ പ്രതിഷേധം

ഓഖി ചുഴലിക്കാറ്റ്; തീരദേശത്തെത്തിയ തോമസ് ഐസക്കിനെതിരെ സ്ത്രീകളുടെ പ്രതിഷേധം
തിരുവന്തപുരം , വെള്ളി, 8 ഡിസം‌ബര്‍ 2017 (12:43 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ചുഴലിക്കാടിനെ തുടര്‍ന്ന് ദുരിതമുണ്ടായ തലസ്ഥാനത്തെ തീരദേശ മേഖകളില്‍ മന്ത്രി തോമസ് ഐസക്ക് ഇന്നു രാവിലെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സന്ദര്‍ശനം ആരംഭിച്ചത്.   വിഴിഞ്ഞം, പൂന്തറ, പൊഴിയൂര്‍ ഭാഗങ്ങളിലാണ് മന്ത്രിയുടെ സന്ദര്‍ശനം. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനം വൈകിയതിയില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ അടക്കം രംഗത്ത് വന്നു.
 
ഓഖി ചുഴലിക്കാറ്റിൽ പെട്ട് കാണാതായ 180 മത്സ്യതൊ‍ഴിലാളികളെ കൂടി കണ്ടെത്തി. ലക്ഷദ്വീപ് നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ തിരച്ചിലിനിടെയാണ് കടലില്‍ കുടുങ്ങിയവരെ കണ്ടെത്തിയത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊ‍ഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓഖി ചുഴലിക്കാറ്റിൽ രണ്ട് മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടലില്‍ നിന്ന് 100 മൈല്‍ അകലെയായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. 
 
തീരസേനയുടെ വൈഭവ് കപ്പലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  ദുരന്തത്തിന്റെ ഒന്‍പതാം ദിനമായ ഇന്നും കാണാതായിട്ടുള്ളവരെ പറ്റി സര്‍ക്കാരിന്റെ പക്കന്‍ വ്യക്തമായ കണക്കില്ല. ബുധനാഴ്ച കൊച്ചിയിൽ 23 പേരെയും ലക്ഷദ്വീപിൽ 111 പേരെയും കണ്ടെത്തിയിരുന്നു. കടലിൽ ഇപ്പോഴും ബോട്ടുകൾ കുടുങ്ങിയിട്ടുണ്ടെന്നാണു രക്ഷപ്പെട്ടവർ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അളിഞ്ഞ ജീവിതമാണ് നടിമാരുടേത്: തിരക്കഥാകൃത്ത് പറയുന്നു