Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുറേവി ചുഴലിക്കാറ്റ്: 5 ജില്ലകളിൽ വെള്ളിയാഴ്‌ച പൊതു അവധി

ബുറേവി ചുഴലിക്കാറ്റ്: 5 ജില്ലകളിൽ വെള്ളിയാഴ്‌ച പൊതു അവധി

ജോൺസി ഫെലിക്‌സ്

തിരുവനന്തപുരം , വ്യാഴം, 3 ഡിസം‌ബര്‍ 2020 (21:35 IST)
ബുറേവി ചുഴലിക്കാറ്റ് കേരളം തീരം തൊടുന്നതുമായി ബന്ധപ്പെട്ട മുൻകരുതലിന്റെ ഭാഗമായി കേരളത്തിൽ അഞ്ച് ജില്ലകളിൽ വെള്ളിയാഴ്‌ച പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് പൊതു അവധി. 
 
ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള ഈ ജില്ലകളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് വെള്ളിയാഴ്‌ച അവധി.
 
ആവശ്യസർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ, ദുരന്തനിവാരണം എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ചെറിയ മാറ്റം; നെയ്യാറ്റിന്‍കര താലൂക്കില്‍ വലിയ ആശങ്ക വേണ്ട