Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരം ജില്ലയില്‍ വിവിധയിടങ്ങളിലായി 180 ക്യാംപുകള്‍ തയ്യാറായി

ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരം ജില്ലയില്‍ വിവിധയിടങ്ങളിലായി 180 ക്യാംപുകള്‍ തയ്യാറായി

ശ്രീനു എസ്

, വ്യാഴം, 3 ഡിസം‌ബര്‍ 2020 (13:18 IST)
തിരുവനന്തപുരം:  ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അപകട സാധ്യതാ മേഖലയില്‍ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങി. ഇത്തരത്തില്‍ 180 ക്യാംപുകളാണ് റവന്യൂ വകുപ്പ് ജില്ലയില്‍ തയാറാക്കിയിട്ടുള്ളത്. 11,050 ആളുകളെ ഈ ക്യാംപുകളില്‍ സുരക്ഷിതമായി പാര്‍പ്പിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
 
തിരുവനന്തപുരം താലൂക്കില്‍ 48 ക്യാംപുകളിലായി 1,550 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. ചിറയിന്‍കീഴില്‍ 30 ക്യാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 1,800 പേരെ മാറ്റിപ്പാര്‍പ്പിക്കാനാകും. മറ്റു താലൂക്കുകളിലെ ക്യാംപുകളും പാര്‍പ്പിക്കാനാകുന്ന ആളുകളുടെ ശേഷിയും ഇങ്ങനെ; വര്‍ക്കല  46(600), നെടുമങ്ങാട്  19(3,800), കാട്ടാക്കട  12(1,000), നെയ്യാറ്റിന്‍കര  25(2,300). ജില്ലയില്‍ പതിവായി കാലവര്‍ഷ കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നു കളക്ടര്‍ പറഞ്ഞു. സുരക്ഷിതാവസ്ഥയിലല്ല എന്നു തോന്നുന്ന എല്ലാവരും സ്വമേധയാ മുന്നോട്ടുവന്നു സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം തേടണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുഎസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്‌തത് 2,700 കൊവിഡ് മരണങ്ങൾ,ഒറ്റ ദിവസം രണ്ട് ലക്ഷത്തിനടുത്ത് രോഗികൾ