Publish Date: Thu, 03 Dec 2020 (18:14 IST)
Updated Date: Thu, 03 Dec 2020 (18:16 IST)
സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4724 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. 44 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടമറിയാത്ത 527 പേരുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 5590 പേർ രോഗമുക്തരായി. 31 മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്.