Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിപ്പൂര്‍ വിമാന അപകടം: മരണപ്പെട്ട രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കരിപ്പൂര്‍ വിമാന അപകടം: മരണപ്പെട്ട രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്

, ശനി, 8 ഓഗസ്റ്റ് 2020 (13:08 IST)
കരിപ്പൂര്‍ വിമാന അപകടത്തില്‍ മരണപ്പെട്ട രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 27പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും നാട്ടുകാരും പരിശോധനയ്ക്ക് വിധേയരാകണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
 
ഇന്നലെ രാത്രി അപകടമുണ്ടായപ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ മറന്ന്‌കൊണ്ട് ജീവന്‍ രക്ഷിക്കാനായി ഇറങ്ങിതിരിച്ചവരാണ് നാട്ടുകാര്‍. ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജമലയിലേയും കരിപ്പൂരിലേയും ദുരന്തം: ഒരാഴ്ചത്തെ പൊതുപരിപാടികള്‍ കെപിസിസി മാറ്റിവച്ചു