Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജമലയിലേയും കരിപ്പൂരിലേയും ദുരന്തം: ഒരാഴ്ചത്തെ പൊതുപരിപാടികള്‍ കെപിസിസി മാറ്റിവച്ചു

രാജമലയിലേയും കരിപ്പൂരിലേയും ദുരന്തം: ഒരാഴ്ചത്തെ പൊതുപരിപാടികള്‍ കെപിസിസി മാറ്റിവച്ചു

ശ്രീനു എസ്

, ശനി, 8 ഓഗസ്റ്റ് 2020 (12:24 IST)
ഇടുക്കിയിലെ രാജമല പെട്ടിമുടിയില്‍ തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ മുകളിലേക്ക് മലയിടിഞ്ഞുണ്ടായ ദുരന്തത്തിന്റെയും കോഴിക്കോട് കരിപ്പൂര്‍ വിമാന അപകടത്തിന്റെയും പശ്ചാത്തലത്തില്‍ കെ.പി.സി.സിയുടെ ഒരാഴ്ചത്തെ പൊതുപരിപാടികള്‍ മാറ്റി വച്ചിരിക്കുന്നതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ അറിയിച്ചു.
 
പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ദുരതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡം പാലിച്ച് ആവശ്യമായ
സഹായങ്ങള്‍ ചെയ്യുന്നതിനും ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് അനില്‍കുമാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലവര്‍ഷം ശക്തം: കണ്ണൂരിലെ കരുവാരക്കുണ്ടില്‍ 110 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു