Publish Date: Tue, 19 Jun 2018 (15:17 IST)
Updated Date: Tue, 19 Jun 2018 (15:19 IST)
തൃശൂർ: മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് നവവധു മരിച്ചു. തൃഷൂർ ചെന്ത്രാപിന്നിയിലാണ് സംഭവം ഉണ്ടായത്. 20 വയസുകാരി അശ്വതിയാണ് മരണപ്പെട്ടത്.
ഇരുമ്പ് തോട്ടി ഉപയോഗിച്ച് വീടിന്റെ ടെറസിൽ നിന്നും മുരിങ്ങയില പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. പടിഞ്ഞാറ്റയിൽ സജീലിന്റെ ഭാര്യയാണ് മരണപ്പെട്ട അശ്വതി.