Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയർ ഇന്ത്യയെ വിറ്റേ മതിയാകൂ; കടുത്ത തീരുമാനങ്ങളിലേക്ക് കേന്ദ്ര സർക്കാർ

എയർ ഇന്ത്യയെ വിറ്റേ മതിയാകൂ; കടുത്ത തീരുമാനങ്ങളിലേക്ക് കേന്ദ്ര സർക്കാർ
, തിങ്കള്‍, 18 ജൂണ്‍ 2018 (20:22 IST)
ഡൽഹി: കടക്കെണിയിലായ എയർ ഇന്ത്യയെ ഏത് വിധേനയും വിൽക്കാൻ ഉറപ്പിച്ച് കേന്ദ്ര സർക്കാർ, എയർ ഇന്ത്യുടെ ഷെയർ വിറ്റഴിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന്. വി‌ൽ‌പനയുമായി ബന്ധപ്പെട്ട് കടുത്ത നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.   
 
ഓഹരി വില്‍പ്പനയ്ക്കായി പല വഴികളും ആലോചിക്കുന്നുണ്ട്. നേരത്തെ തീരുമാനിച്ച പോലെ 24 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ കൈവശം വെയ്ക്കാന്‍ ആലോചിക്കുന്നില്ല എന്നും സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. നിലവിൽ 50,000 കോടിയോളം കടബാധ്യതിയിലാണ് എയർ ഇന്ത്യ. 
 
24 ശതമാനം ഓഹരികൾ സർക്കാർ നിലനിർത്തിക്കൊണ്ട് കമ്പനിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്ന വിധത്തിലാണ് വിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ല. 2500 അന്താരാഷ്ട്ര സർവീസുകളും 3700 ആഭ്യന്തര സർവീസുകളും നടത്തുന്ന കമ്പനികൾക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ ശ്രമം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ ഇളവ് വരുത്തിയേക്കും എന്നാണ് റിപ്പോർട്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ പഴിചാരി ആളൂർ കളം വിട്ടു; പുതിയ രക്ഷകനുവേണ്ടി പൾസർ സുനി കാത്തിരിക്കേണ്ടിവരും