Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

മണിക്കൂറുകളോളം ഛര്‍ദ്ദിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശുപതിയില്‍ പ്രവേശിക്കേണ്ടി വന്നത്.

MBBS Students hospitalized

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 19 മെയ് 2025 (19:28 IST)
തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത്  ബട്ടര്‍ ചിക്കന്‍  കഴിച്ച് 90 എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ആയത്. മണിക്കൂറുകളോളം ഛര്‍ദ്ദിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആശുപതിയില്‍ പ്രവേശിക്കേണ്ടി വന്നത്.
 
മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലാണ് സംഭവം. ഇതില്‍ 84 പേര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വെള്ളിയാഴ്ച രാത്രി ഹോസ്റ്റല്‍ മെസ്സില്‍ ബട്ടര്‍ ചിക്കന്‍, ഫ്രൈഡ് റൈസ്, നാരങ്ങാനീര് എന്നിവയായിരുന്നു ഭക്ഷണം. ഭക്ഷണം കഴിഞ്ഞയുടനെ പല വിദ്യാര്‍ത്ഥികള്‍ക്കും ഛര്‍ദ്ദിയും തലയും വയറുവേദനയും അനുഭവപ്പെട്ടു. എല്ലാവരും കൂട്ടത്തോടെ വൈദ്യചികിത്സയ്ക്കായി ഓടി. സസ്യാഹാരം ഇഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയില്‍ നിന്ന് രക്ഷപ്പെട്ടു.
 
സംഭവത്തെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോസ്റ്റലിലെത്തി ഉപയോഗിച്ച ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചു. ഹോസ്റ്റല്‍ ഭക്ഷണം പഴകിയത് പുതിയ കാര്യമല്ലെന്നും മുമ്പും ഇത്തരം നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരീക്ഷകള്‍ വരുന്നതിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?