Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

തന്റെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിന്‍ ദാസാണ് മര്‍ദ്ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു.

Senior lawyer brutally assaults junior lawyer

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 13 മെയ് 2025 (19:20 IST)
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് നേരെയാണ് സീനിയര്‍ അഭിഭാഷകന്റെ ക്രൂരമായി മര്‍ദ്ദനം ഉണ്ടായത്. തന്റെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിന്‍ ദാസാണ് മര്‍ദ്ദിച്ചതെന്ന് ശ്യാമിലി പറഞ്ഞു. ഓഫീസിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസില്‍ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കിയിട്ടില്ലെന്നും ശ്യാമിലി പറഞ്ഞു. 
 
മുമ്പും ഇത്തരം പ്രവൃത്തികള്‍ക്ക് ഇവര്‍ ഇരയായിട്ടുണ്ട്. അന്ന് അവര്‍ പരാതി നല്‍കിയിരുന്നില്ല. ഓഫീസിലെ മറ്റാരെങ്കിലും ക്രൂരമായ പ്രവൃത്തികള്‍ക്ക് ഇരയായിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്ന് അവര്‍ പറഞ്ഞു. മറ്റ് ജൂനിയര്‍ അഭിഭാഷകരെ അയാള്‍ ശകാരിക്കുന്നത് കണ്ടിട്ടുണ്ട്. അയാള്‍ ഞങ്ങളുടെ മുഖത്തേക്ക് ഫയലുകള്‍ എറിയാറുണ്ടെന്നും ശ്യാമിലി പറഞ്ഞു. ബെയ്ലിന്‍ ദാസിന്റെ ഓഫീസില്‍ ആരും അധിനാള്‍ ജോലി ചെയ്യാറില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ