Webdunia - Bharat's app for daily news and videos

Install App

ജാഗി ജൊണിന്റെ മരണം: തലയുടെ പിന്നിൽ മുറിവ്, വീണതിന്റെ ലക്ഷണമെന്ന് പൊലീസ്

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (13:14 IST)
തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോൺ(45) കാൽ വഴുതി വീണ് മരിച്ചതാവാം എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിനിടെ തലക്ക് പിന്നിൽ കണ്ടെത്തിയ മുറിവാണ് ഈ നിമഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചെരുപ്പ് വഴുതിയതിന്റെ ലക്ഷണങ്ങളും അടുക്കളയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരിക്കാം മരണം സംഭവിച്ചതെന്നാണ് നിഗമനം.
 
ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കൊളേജിലേക്ക് മാറ്റി. വീടിനകത്ത് മാറ്റാരെങ്കിലും വന്നതിന്റെ തെളിവുകളോ, ആത്മഹത്യ കുറിപ്പോ പൊലീസിന് ലഭിച്ചിട്ടില്ല. അകത്തന്നിന്നും പൂട്ടിയ നിലയിലായിരുന്നു വീട്. ഇതോടെയാണ് അപകട മരണമായിരിക്കാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
 
പ്രായാധിക്യം കാരണം ജാഗിയുടെ അമ്മ പരസ്പര വിരുദ്ധമായാണ് പൊലീസിനോടും മറ്റു ബന്ധുക്കളോടും സംസരിക്കുന്നത്. ഇവർക്ക് ഓർമ്മക്കുറവുള്ളതിനാൽ അമ്മയിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു. 
 
ജാഗിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് കൊച്ചിയിലുള്ള സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബ സുഹൃത്തായ ഡോക്ടര്‍ സ്ഥലത്തെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് വാതില്‍ പൊളി അകത്ത് കടന്നതോടെയാണ് അടുക്കളയിൽ മൃതദേഹം കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments