Publish Date: Tue, 18 Oct 2022 (18:42 IST)
Updated Date: Tue, 18 Oct 2022 (18:47 IST)
തിരുവനന്തപുരം: ഭർതൃവീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ 32 കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് കല്ലൂർ സജാദ് മൻസിലിൽ സജാദിന്റെ ഭാര്യ ഫൗസിയ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് വിടാൻ സമയമായിട്ടും ഇവരെ താഴേക്ക് കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ മുകളിലത്തെ നിലയിലെ ഹാൾ, കിടപ്പുമുറി എന്നിവ അകത്തു നിന്ന് പൂട്ടിയ നിലയിൽ കാണപ്പെട്ടത്. തുടർന്ന് പോലീസ് എത്തിയാണ് കതക് പൊളിച്ചു അകത്തുകടന്നത്.
ഫൗസിയയ്‌ക്കൊപ്പം മക്കളും ഭർതൃപിതാവും മാതാവും ആണ് താമസിച്ചിരുന്നത്. എങ്കിലും സജാദും ഫൗസിയയും തമ്മിൽ ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം അറിയാൻ കഴിയു എന്നാണു പോത്തൻകോട് പോലീസ് അറിയിച്ചത്.