Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചത്ത പൂച്ചയെ എടുക്കാനിറങ്ങിയ ആൾ കിണറ്റിൽ വീണു മരിച്ചു

ചത്ത പൂച്ചയെ എടുക്കാനിറങ്ങിയ ആൾ കിണറ്റിൽ വീണു മരിച്ചു
, തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:06 IST)
വിഴിഞ്ഞം: ചത്ത പൂച്ചയെ എടുക്കാനിറങ്ങിയ യുവാവ് കിണറ്റിൽ വീണു മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല കൊല്ലംവിളാകം വിവേക് ഭവനിൽ കുമാർ എന്ന 42 കാരനാണ് മരിച്ചത്.
 
രണ്ടു ദിവസം മുമ്പ് പെരിങ്ങമ്മല തെറ്റിവിള ചാലറത്തലയ്ക്കൽ ഗിരിജയുടെ കിണറ്റിൽ വീണു പൂച്ച ചത്തിരുന്നു. ഇതിനെ എടുക്കാനായി കഴിഞ്ഞ ദിവസം കുമാർ കഴിഞ്ഞ ദിവസം പൂച്ചയെ എടുക്കാനായി ഇറങ്ങവേയാണ് വീണു മരിച്ചത്. ഈ സമയം വീട്ടുകാർ പുറത്തുപോയിരുന്നു.
 
ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റിനുള്ളിലെ വിഷവാതകമോ മറ്റോ ശ്വസിച്ചു ബോധരഹിതനായി വീണതാകാം മരണകാരണം എന്നാണു നിഗമനം.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3500 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം തുളച്ച് വെടിയുണ്ട യാത്രികന്റെ മുഖത്ത് പതിച്ചു; ഗുരുതര പരിക്ക്