Publish Date: Tue, 18 Oct 2022 (18:41 IST)
Updated Date: Tue, 18 Oct 2022 (18:43 IST)
മെറ്റാവേഴ്സിലേക്കും 5ജി നെറ്റ്‌വർക്കിലേക്കും ലോകം കുതിക്കുമ്പോൾ 3ഡി ഷോപ്പിങ് അനുഭവം ഒരുക്കി ഫ്ളിപ്പ് കാർട്ട്. ഫ്ലിപ്പെർസ് എന്ന പുതിയ ഫീച്ചറിലാണ് ഈ ഷോപ്പിങ് അനുഭവം ലഭിക്കുക.
ദീപാവലി വിൽപ്പനയുടെ ഭാഗമായാണ് ഫ്ലിപ്പ്കാർട്ട് ഈ ഷോപ്പിങ് അനുഭവം അവതരിപ്പിക്കുന്നത്. ഒക്ടോബർ 23 വരെയാണ് ഇത് ലഭിക്കുക. തിരഞ്ഞെടുത്ത ബ്രാൻഡുകളുമായി വെർച്വൽ, 3ഡി യിൽ സംവദിക്കാനും, ഉപയോക്താക്കൾക്ക് 'മെറ്റാവേർസ്' ശൈലിയിലുള്ള എക്സ്പീരിയൻസ് ആക്‌സസ് ചെയ്യാനും സാധിക്കും. ഏത് മൊബൈൽ ഫോണിലും ഫ്ളിപ്പേഴ്സ് പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് അവരുടെ അവതാർ ക്രിയേറ്റ് ചെയ്യാനും ബ്രാൻഡുകളുമായി സംസാരിക്കാനും സാധിക്കും.
പ്യൂമ, നോയ്‌സ്, നിവിയ, ലാവി, ടോക്കിയോ ടാക്കീസ്, കാമ്പസ്, വിഐപി, അജ്മൽ പെർഫ്യൂംസ്, ഹിമാലയ, ബട്ടർഫ്‌ളൈ ഇന്ത്യ എന്നിങ്ങനെ 15ലധികം ബ്രാൻഡുകളുമായി സഹകരിച്ചാണ് ഫ്ളിപ്പ്കാർട്ട് ഈ ഫീചർ അവതരിപ്പിക്കുന്നത്.