Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍

, തിങ്കള്‍, 9 മെയ് 2022 (19:59 IST)
തലശേരി : രണ്ട് ദിവസങ്ങളായി കാണാതിരുന്ന വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശേരി പുന്നാട് സ്വദേശിനി ജഹാൻ ഷെറിൻ എന്ന പത്തൊമ്പതുകാരിയെയാണ് കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജഹാൻ ഷെറിനെ ശനിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും വീട്ടുകാരും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കോളിക്കട പുഴയിലെ പാലത്തിനടുത്തതായി മൃതദേഹം കണ്ടെത്തിയത്.

പുന്നാട്ടെ സയ്യിദ് - മുനീറ ദമ്പതികളുടെ മകളാണ് മരിച്ച ജഹാൻ ഷെറിൻ. വീഴ്പ്പാട് എസ് .എൻ.ഡി.പി കോളേജ് രണ്ടാം വർഷ ബി.ബി.എ  വിദ്യാർത്ഥിനിയാണ് ജഹാൻ ഷെറിൻ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈൽ ഫോൺ ഉപയോഗം വിലക്കി: പതിനാലുകാരി ജീവനൊടുക്കി