Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പിണറായി വിജയന്‍

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുമോ?

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പിണറായി വിജയന്‍
, ചൊവ്വ, 14 നവം‌ബര്‍ 2017 (08:30 IST)
ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താൻ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.  
 
ദേശീയ തീർഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് ശബരിമലയില്‍ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സഹായകമാകുമെന്ന് യോഗത്തില്‍ പൊതുഅഭിപ്രായം ഉയര്‍ന്നു. ശബരിമല തീർഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക കൺട്രോൾ റൂം പ്രവർത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
 
മലകയറുന്ന പാതയും സ്വാമി അയ്യപ്പൻ റോഡും ഇത്തവണ വീതി കൂട്ടിയിട്ടുണ്ട്. തിരക്കൊഴിവാക്കാൻ പ്രസാദം കൗണ്ടറുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുടെ സൗകര്യാർഥം ദർശനസമയവും വർധിപ്പിച്ചിട്ടുണ്ട്. ശബരിമലയില്‍ പൊലീസ്, മ്റ്റു സേനകള്‍ എന്നിവ വികസിപ്പിച്ചിണ്ട്. ആരോഗ്യസേവനം മെച്ചപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മോദി ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണ്’: പരിഹാസവുമായി രാഹുല്‍ഗാന്ധി