Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടിവരുമെന്ന് വി എസ് അച്യുതാനന്ദന്‍

തോമസ് ചാണ്ടി സ്വയം ഒഴിയണം: വി എസ്

തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടിവരുമെന്ന് വി എസ് അച്യുതാനന്ദന്‍
, ചൊവ്വ, 14 നവം‌ബര്‍ 2017 (07:41 IST)
കായല്‍ കയ്യേറ്റ വിവാദത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്ന ആവശ്യം ശക്തമാകവേ വിഷയത്തില്‍ പ്രതികരണവുമായി വി എസ് അച്യുതാനന്ദന്‍. തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കിൽ പിടിച്ചു പുറത്താക്കേണ്ടിവരുമെന്ന് വിഎസ് പ്രതികരിച്ചു. 
 
സ്വയം ഒഴിയുകയാണ് ചാണ്ടി ചെയ്യേണ്ടതെന്നും വിഎസ് വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീളുന്നതിനിടയാണ് വിഎസിന്റെ പ്രതികരണം.ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് അടിയന്തിര യോഗത്തിലും രാജി പിന്നീടാവാം എന്ന നിലാപാടാണുണ്ടായത്. 
 
സിപിഐ ചാണ്ടിയുടെ രാജിക്കായി സമ്മർദ്ദം ചെലുത്തിയപ്പോഴും എൻസിപി ദേശീയ നേതൃത്വവും ചാണ്ടിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. നിലവില്‍ ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് എതിര്‍കക്ഷികള്‍ തന്നെയാണ്. വിഷയത്തില്‍ കേന്ദ്രനേതൃത്വത്തിന്റേതാണ് അവസാന വാക്കെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഷാരൂഖിനെയും അമിറിനെയും അവര്‍ വേട്ടയാടി; ഇപ്പോഴത്തെ ഇര ഞാനാണ്’; ബിജെപിക്കെതിരേ ആഞ്ഞടിച്ച് പ്രകാശ് രാജ്