Select Your Language

Notifications

webdunia
webdunia
webdunia
webdunia

26 പവന്റെ സ്വർണ്ണം കവർന്ന കേസിലെ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ

26 പവന്റെ സ്വർണ്ണം കവർന്ന കേസിലെ പ്രതി 16 വർഷത്തിന് ശേഷം പിടിയിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (18:07 IST)
ചാലക്കുടി: ചാലക്കുടിയിലെ പോട്ടയിലെ വീട്ടിൽ അതിക്രമിച്ചു കയറി 26 പവന്റെ സ്വർണ്ണം കവർന്ന കേസിലെ സംഘത്തിലെ ഒരാളെ പതിനാറു വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. പത്തനംതിട്ട മെഴുവേലി വില്ലേജിൽ കുളനട തുമ്പമൺ താഴത്ത് മാമ്പിള്ളി വീട്ടിൽ മൈനാകം രാജേഷ് എന്ന വിളിപ്പേരുള്ള രാജേഷ് കുമാർ (39) ആണ് ഡി.വൈ.എസ്.പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.  

അതിരപ്പള്ളിയിലേക്കുള്ള വിനോദസഞ്ചാരികളെന്ന വ്യാജേന എത്തിയാണ് ഏഴു പേർ അടങ്ങിയ പാണിയം ഗ്യാങ് എന്ന പേരിലുള്ള സംഘം പ്രവാസി മലയാളിയുടെ വീട്ടിലെത്തി സ്വർണ്ണം കൊള്ളയടിച്ചത്. എന്നാൽ പതിനാറു വർഷം മുമ്പ് നടന്ന ഈ സംഭവത്തിൽ മാനസങ്ങൾക്കുള്ളിൽ തന്നെ മറ്റുള്ളവരെ പിടികൂടിയിരുന്നു.

സംഘം സഞ്ചരിച്ച കാർ ഓടിച്ചത് രാജേഷ് ആയിരുന്നു. ഇതിനിടെ രാജേഷ് വിദേശത്തേക്ക് കടന്നിരുന്നു. അടുത്തിടെ ഇയാൾ നാട്ടിലെത്തിയ വിവരം അറിഞ്ഞു എത്തിയ ചാലക്കുടി പോലീസ് പത്തനംതിട്ടയിലെ ഇലവുംതിട്ട പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ വലയിലാക്കിയത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂച്ചക്കുട്ടിയെ നിറമടിച്ചു കടുവാക്കുട്ടി എന്ന പേരിൽ വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ