Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഴിയരുകിൽ സഹായം ചോദിച്ചു വണ്ടി നിർത്തിച്ചു സ്വർണ്ണാഭരണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ

വഴിയരുകിൽ സഹായം ചോദിച്ചു വണ്ടി നിർത്തിച്ചു സ്വർണ്ണാഭരണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, തിങ്കള്‍, 16 മെയ് 2022 (17:20 IST)
വെഞ്ഞാറമൂട്: സഞ്ചരിച്ച കാറിന്റെ ടയർ കേടായെന്നു പറഞ്ഞു കാർ റോഡരുകിൽ ഒതുക്കിയിട്ടശേഷം അതുവഴി വന്ന കാർ തടഞ്ഞു യാത്രക്കാരന്റെ സഹായം അഭ്യർത്ഥിച്ചു. കാറിൽ നിന്നിറങ്ങിയപ്പോൾ അയാളെ ഭീഷണിപ്പെടുത്തി 125 പവൻ സ്വര്ണാഭരണവും മറ്റു വകകളും കവർന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പനവൂർ വാഴു വിള വീട്ടിൽ നാസി (43), പനവൂർ എം.എസ്.ഹൗസിൽ റാഷിദ്‌ (31) എന്നിവരാണ് പോലീസ് പിടിയിലായത്. വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളത്തായിരുന്നു സംഭവം. ആനാട് വട്ടാരത്തല കിഴുക്കുംകര പുത്തൻവീട്ടിൽ മോഹനപ്പണിക്കരുടെ (64) പണവും ആഭരണവും മറ്റു വകകളുമാണ് പ്രതികൾ പിടിച്ചു പരിച്ചത്.

മോഹനൻ നായരെ ബലമായി ഭീഷണിപ്പെടുത്തി പ്രതികൾ കാറിൽ കയറ്റിയ ശേഷമാണ് ഇവ തട്ടിയെടുത്തത്. പിന്നീട് വഴിയരുകിൽ ഇറക്കിവിടുകയും ചെയ്ത. അക്രമി സംഘത്തിൽ പെട്ട മറ്റുള്ള പ്രതികൾക്കായി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണേന്ത്യ മഴയിൽ കുതിരു‌മ്പോൾ ഉത്തരേന്ത്യ വെന്തുരുകുന്നു: വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്