Webdunia - Bharat's app for daily news and videos

Install App

Delhi Election 2025: വരുമോ ബിജെപി? ഡല്‍ഹി നാളെ വിധിയെഴുതും

ഫെബ്രുവരി എട്ടിനു രാവിലെ എട്ട് മുതല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും

രേണുക വേണു
ചൊവ്വ, 4 ഫെബ്രുവരി 2025 (08:22 IST)
Delhi Election 2025: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ. ബുധനാഴ്ച രാവിലെ വോട്ടെടുപ്പ് ആരംഭിക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആം ആദ്മിയും നീണ്ട ഇടവേളയ്ക്കു ശേഷം ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയുമാണ് പ്രധാനമായും മത്സരരംഗത്ത് ഉള്ളത്. കോണ്‍ഗ്രസ് പിടിക്കുന്നവ വോട്ടുകളും നിര്‍ണായകമാകും. 
 
ഫെബ്രുവരി എട്ടിനു രാവിലെ എട്ട് മുതല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. 70 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 36 സീറ്റുകളാണ് ഭരണം പിടിക്കാന്‍ ആവശ്യം. 2015, 2020 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജയിച്ച് തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയ ആം ആദ്മിക്ക് ഇത്തവണ കൂടി കേവല ഭൂരിപക്ഷം നേടാനായാല്‍ ഹാട്രിക് നേട്ടമാകും. അതേസമയം 2015 വരെ തുടര്‍ച്ചയായ മൂന്ന് ടേമുകള്‍ ഭരിച്ച കോണ്‍ഗ്രസിനും ഇത്തവണത്തേത് അഭിമാന പോരാട്ടമാണ്. ബിജെപിക്ക് ഡല്‍ഹിയിലെ ഭരണം ലഭിച്ചിട്ട് 27 വര്‍ഷം കഴിഞ്ഞു. 
 
2020 ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി അധികാരത്തുടര്‍ച്ച സ്വന്തമാക്കിയത്. ബിജെപിക്ക് ലഭിച്ചത് വെറും എട്ട് സീറ്റുകള്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഇത്തവണ ബിജെപിക്ക് ഉറപ്പായും രണ്ടക്കം കടക്കുമെന്നാണ് പ്രവചനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

അടുത്ത ലേഖനം
Show comments