Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം: എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

Delimitation Commission notification

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 നവം‌ബര്‍ 2025 (10:29 IST)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങള്‍ക്കെതിരായ എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഒക്ടോബര്‍ 7 നും 13 നും വന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതി തള്ളുകയും, സിംഗില്‍ ബെഞ്ച് വിധി ശരിവെയ്ക്കുയും ചെയ്തത്.
 
നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന കാരണത്താല്‍ 103 ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് കോടതി നേരത്തെ നിരസിച്ചത്. ഹര്‍ജികളില്‍ ഉന്നയിച്ച പരാതികളെല്ലാം സമാനസ്വഭാവമുള്ളതാണെന്ന നിഗമനത്തില്‍ കോടതി എല്ലാ ഹര്‍ജികളെയും ഒരുമിച്ചാണ് പരിഗണിച്ചത്. ഭരണഘടനയുടെ അനുഛേദം 243 O(a), 243ZG പ്രകാരം  ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതാണെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹര്‍ജികള്‍ക്കെതിരായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഉന്നയിച്ച പ്രാഥമികമായ വാദങ്ങള്‍ക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
 
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും നിരീക്ഷണങ്ങളും ശരിവച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് അപ്പീലുകളെല്ലാം തള്ളിയത്. ഡീലിമിറ്റേഷന്‍ കമ്മീഷന് വേണ്ടി സ്റ്റാന്റിങ് കൗണ്‍സല്‍ അഡ്വ. ദീപു ലാല്‍ മോഹന്‍ ഹാജരായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

SSLC Exam 2026: എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍