SSLC Exam 2026: എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍
പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്
SSLC Exam 2026: മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. നവംബര്‍ 30 നു മുന്‍പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തില്‍ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.
പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതല്‍ 26 വരെ പത്ത് രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്.
2026 മാര്‍ച്ച് അഞ്ച് മുതല്‍ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും.