ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്‌ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി
ഇന്ന് പുലര്‍ച്ചെയാണ് പരിശോധന അവസാനിച്ചത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സന്നിധാനത്ത് എസ്‌ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെയാണ് പരിശോധന അവസാനിച്ചത്. കട്ടിള പാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണ്ണം പൂശിയ പാളികളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. സോപാനത്തെ പാളികള്‍ തിരികെ സ്ഥാപിച്ചു. പരിശോധന ഏകദേശം പത്തു മണിക്കൂറോളമാണ് നീണ്ടത്.
അന്വേഷണ സംഘം സന്നിധാനത്തുനിന്ന് ഇന്ന് മടങ്ങും. കാലപ്പഴക്കം പരിശോധിക്കുന്നത് സ്വര്‍ണ്ണപ്പാളികള്‍ വ്യാജമാണോ എന്ന് അറിയുന്നതില്‍ നിര്‍ണായകമാണ്. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍, അനുബന്ധ മൊഴികള്‍ എന്നിവയുടെ പകര്‍പ്പാണ് നേടിയിട്ടുള്ളത്. കേസെടുക്കുന്നതിനു മുന്നോടിയായി എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഈ ഡി റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയതോടെയാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയില്‍ എത്തിയത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ ഹൈക്കോടതി തടഞ്ഞു. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് ഉണ്ടെന്നും കാട്ടിയാണ് എസ് ജയശ്രീ കോടതിയെ സമീപിച്ചത്. ജയശ്രീ ഇതു പറഞ്ഞ് നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.