Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവസ്വം ബോര്‍ഡ് പരീക്ഷ നവംബര്‍ 9ന്; സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ 3നകം അപേക്ഷിക്കണം

വെറ്റിനറി സര്‍ജന്‍ (കാറ്റഗറി നമ്പര്‍: 10/2025),

UPSC Civil Services Prelims 2025,Civil Services exam Kerala centers,May 25 UPSC Prelims exam,Kerala UPSC exam centers 2025,UPSC exam centers in Kerala,UPSC സിവിൽ സർവീസ് പ്രീലിംസ് 2025,സിവിൽ സർവീസ് പരീക്ഷ കേരളം,മേയ് 25 സിവിൽ സർവീസ് പരീക്ഷ,കേരളത്തിലെ U

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 ഒക്‌ടോബര്‍ 2025 (18:46 IST)
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂര്‍ ദേവസ്വത്തിലെ ഹെല്‍പ്പര്‍ (കാറ്റഗറി നമ്പര്‍: 02/2025), വെറ്റിനറി സര്‍ജന്‍ (കാറ്റഗറി നമ്പര്‍: 10/2025), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (കാറ്റഗറി നമ്പര്‍: 28/2025) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ നവംബര്‍ 9ന് രാവിലെ 10 മുതല്‍ 11.45 വരെ തൃശൂരിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. ഹാള്‍ ടിക്കറ്റുകള്‍ ഒക്ടോബര്‍ 26 മുതല്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാകും. 
 
ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളില്‍) ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കില്‍ നവംബര്‍ 3 വൈകിട്ട് 5നകം ഇ-മെയില്‍ മുഖേനയോ ([email protected]) കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസില്‍ നേരിട്ട് എത്തിയോ അപേക്ഷ സമര്‍പ്പിക്കണം.

തസ്തികകളിലേക്ക് സമര്‍പ്പിച്ച അപേക്ഷാഫോം, പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന  നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന 'എഴുതാന്‍ ബുദ്ധിമുട്ട് ' എന്ന് കാണിച്ചുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് (Appendix I) എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. കൂടുതല്‍വിവരങ്ങള്‍ക്ക്: www.kdrb.kerala.gov.in.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിട്ടുവീഴ്ചയില്ലാതെ സ്വര്‍ണവില: ഇന്ന് പവന് വര്‍ധിച്ചത് 920രൂപ