Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അത് സെൽഫി അല്ല, ഞാൻ സെൽഫി എടുക്കാറില്ല’- ട്രോളർമാർക്ക് കണ്ണന്താനത്തിന്റെ മറുപടി

‘അത് സെൽഫി അല്ല, ഞാൻ സെൽഫി എടുക്കാറില്ല’- ട്രോളർമാർക്ക് കണ്ണന്താനത്തിന്റെ മറുപടി
, ഞായര്‍, 17 ഫെബ്രുവരി 2019 (12:32 IST)
ജമ്മു കശ്മീരിലെ പുൽ‌വാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിവി വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ഫോട്ടോ ഇന്നലെ സോഷ്യൽ മീഡിയകളിൽ ഏറെ വിവാദത്തിനു വഴി തെളിച്ചിരുന്നു.
 
വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ആ ചിത്രമെന്നും താൻ സെൽഫി എടുക്കാറില്ലെന്നും കണ്ണന്താനം പറയുന്നു.
 
‘ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്.‘- കണ്ണന്താനം ഫേസ്ബുക്കിൽ കുറിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ തയ്യാർ, തിരിച്ചടി ഉടൻ; ആകാംക്ഷയോടെ ഉറ്റുനോക്കി ലോകം