Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ നിശ്ചയത്തിനു ശേഷം യുവതിയെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Vazhakulam Case

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 18 ഓഗസ്റ്റ് 2021 (08:04 IST)
വിവാഹ നിശ്ചയത്തിനു ശേഷം യുവതിയെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. മെയ് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലാരും ഇല്ലാത്ത സമയം നോക്കി അതിക്രമിച്ചു കയറുകയായിരുന്നു. യുവതി വനിത ഹെല്‍പ് ലൈനില്‍ നല്‍കിയ പരാതിയിടെ അടിസ്ഥാനത്തില്‍ വാഴക്കുളം പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
 
ജോലി വാഗ്ദാനം നല്‍കി അരലക്ഷം രൂപ വാങ്ങിയിരുന്നതായും പരാതിയിലുണ്ട്. 150പവനും കാറും നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. സ്ത്രീധന നിരോധനം, വഞ്ചന, പീഡനം എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വന്‍ തോതില്‍ ഇടിയുന്നു; രാഹുല്‍ ഗാന്ധി നില മെച്ചപ്പെടുത്തുന്നതായും സര്‍വെ റിപ്പോര്‍ട്ട്