Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ ജയിലിലെത്തി കാണാത്തത് എന്തുകൊണ്ട് ?; നിലപാട് വ്യക്തമാക്കി ഇന്നസെന്റ് രംഗത്ത്

ദിലീപിനെ ജയിലിലെത്തി കാണാത്തത് എന്തുകൊണ്ട് ?; നിലപാട് വ്യക്തമാക്കി ഇന്നസെന്റ് രംഗത്ത്

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (14:28 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിഞ്ഞ നടന്‍ ദിലീപിനെ ജയിലിലെത്തി കാണാത്തതിന്റെ കാരണം വ്യക്തമാക്കി എംപിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് രംഗത്ത്.

എംപി ആയതിനാലാണ് ദിലീപിനെ ജയിലിൽ പോയി കാണാതിരുന്നത്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധിയായതിനാല്‍ കേസില്‍ സ്വാധീനം ചെലുത്താൻ ശ്രമിച്ചെന്ന വാര്‍ത്ത ഉണ്ടാകാതിരിക്കാനാണ് മാറി നിന്നത്. തന്റെ സാഹചര്യം ദിലീപിനറിയാം. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കിൽ ദിലീപിനെ കാണാന്‍ പോകുമായിരുന്നു എന്നും ഇന്നസെന്റ് പറഞ്ഞു.

ദിലീപിനെ ജയിലില്‍ പോയി കണ്ടവര്‍ക്കെല്ലാം അതിനുള്ള അവകാശമുണ്ട്. ഉപദ്രവിക്കപ്പെട്ട സഹപ്രവർത്തകയെ വിളിച്ച് വിവരങ്ങൾ തിരക്കി. ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. നടിയുടെ ഭാവിവരനുമായും സംസാരിച്ചുവെന്നും ഇന്നസെന്റ് വ്യക്തമാക്കി.

ഒരു വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് നിലപാടറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments