ദിലീപിന് ദൃശ്യങ്ങള്‍ ലഭിക്കുമോ ?; ഹര്‍ജിയില്‍ വിധി ഇന്ന് - നടിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്
ദിലീപിന് ദൃശ്യങ്ങള്‍ ലഭിക്കുമോ ?; ഹര്‍ജിയില്‍ വിധി ഇന്ന് - നടിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. കേസിലെ എല്ലാ പ്രതികളും ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാകും.
ഈ കേസുമായി ബന്ധപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിലുള്ള ഹർജികളിൽ തീർപ്പായാൽ ഇന്നുതന്നെ ഈ കേസ് വിചാരണക്കോടതിയിലേക്ക് അയയ്ക്കാനുള്ള നടപടി കോടതിയിൽനിന്നുണ്ടായേക്കും.
കുറ്റപത്രത്തിനൊപ്പം പൊലീസ് നല്കിയ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്കാന് പാടില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷന്.
ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണ്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിക്കും.