നമിതയെ സെക്സ് സൈറൺ എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല: സംവിധായകന്റെ വാക്കുകൾ

റിമയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു: സംവിധായകൻ പറയുന്നു

വ്യാഴം, 18 ജനുവരി 2018 (10:19 IST)
റിമ കല്ലിങ്കലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സിനിമയ്ക്ക് അകത്തും പുറത്തും സ്ത്രീകള്‍ക്ക് നേരെയുള്ള അനീതികള്‍, നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് റിമ പറഞ്ഞത് വിവാദമായിരിക്കുകയാണ്. വിഷയത്തിൽ സംവിധായകൻ സജിത്ത് ജഗദ്നന്ദൻ പ്രതികരിക്കുന്നു.
 
'പുലിമുരുകനിൽ സംവിധായകന്റെ നിർദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത് . ഒരു അഭിനേത്രി എന്ന നിലയ്ക്ക് അതവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ് . റിമ "സെക്സ് സൈറൺ'' എന്നു വിശേഷിപ്പിച്ചതിനോട് വിയോജിക്കുന്നു . സെക്സ് സൈറൺ അതെന്താ പുതിയ സംഭവം . പഴയ കമ്പിക്ക് പ്രൊമോഷൻ കിട്ടിയതാവും' - എന്ന് സജിത് ഫേസ്ബുക്കിൽ കുറിച്ചു. 
 
'മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടത്തില്‍ ആകെയുളളത് നാല് സ്ത്രീ കഥാപാത്രങ്ങളാണ്. വഴക്കാളിയായ ഭാര്യ, നായകനെ വശീകരിക്കാന്‍ വരുന്ന സെക്‌സ് സിംബലായ സ്ത്രീ, പ്രസവിക്കാന്‍ മാത്രമുള്ള സ്ത്രീ, തെറിവിളിക്കുന്ന അമ്മായി അമ്മ' എന്നായിരുന്നു റിമയുടെ പരാമര്‍ശം. പുലിമുരുകനെ പേരെടുത്ത് പറയാതെ ആയിരുന്നു റിമ വിമര്‍ശിച്ചത്. 
 
ഇതിൽ സെക്സ് സിംബൽ എന്ന് റിമ പറഞ്ഞത് നമിതയെ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇതാണ് ശരിയായില്ലെന്ന് സജിത് വ്യക്തമാക്കിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ ഒരേ മുഖമെന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹാപ്പി ഹസ്ബൻഡ്സ് എന്ന സിനിമയിൽ മറ്റു ഭാര്യമാരുടെ ഭർത്താക്കന്മാരെ വശീകരിക്കുന്ന നന്മ നിറഞ്ഞ കഥാപാത്രമായിരുന്നു റിമ! - ഫാൻസിന്റെ രോദനം