Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

പി.സി. ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല.

Dirty electoral system

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 ഡിസം‌ബര്‍ 2025 (17:34 IST)
വോട്ടിംഗ് മെഷീനില്‍ നോട്ട ഇല്ലാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. ഇതൊരു വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അജ്ഞതയാണെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. 
 
ഈ സാഹചര്യത്തിലാണ് നോട്ടയുടെ അഭാവത്തിനെ പി.സി. ജോര്‍ജ്ജ് കുറ്റപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീനില്‍ 'നോട്ട' ബട്ടണിന് പകരം ഒരു എന്‍ഡ് ബട്ടണ്‍ ഉണ്ടായിരുന്നു. അതും ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് മാത്രം. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ അത്തരമൊരു സൗകര്യമില്ല. 
 
തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയിലും താല്‍പ്പര്യമില്ലാത്തവര്‍ക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള വോട്ടിംഗ് മെഷീനിലെ ഒരു ബട്ടണാണ് നോട്ട. 'എന്‍ഡ്' ബട്ടണും അതേ രീതിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ