മുഖ്യാതിഥിക്കുള്ള താര സ്വീകരണമാക്കി ചടങ്ങിനെ മാറ്റി; സംസ്ഥാന പുരസ്കാരദാനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഡോ ബിജു

ബുധന്‍, 1 ഓഗസ്റ്റ് 2018 (17:46 IST)
തിരുവനന്തപുരം: ഓഗസ്റ്റ് എട്ടിന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സംവിധായകൻ ഡോക്ടർ ബിജു. നടൻ മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതിഥിയയി പങ്കെടുക്കുന്നതിൽ പ്രതിശേധിച്ചാണ് ഡോക്ടർ ബിജു വീട്ടുനിൽക്കുന്നത്. ഇക്കാര്യം അറിയിച്ച് ചലച്ചിത്ര അക്കാദമിക്ക് അദ്ദേഹം കത്തയച്ചു. 
 
പുരസ്കാര ജേതാക്കളെ അപ്രസക്തരാക്കി മുഖ്യാതിഥിക്കുള്ള താര സ്വീകരണമാക്കി ചടങ്ങിനെ മാറ്റിയതിൽ പ്രതിഷേധിച്ചാണ് താൻ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത് എന്ന് ഡോക്ടർ ബിജു ചലച്ചിത്ര അക്കാദമിക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
നേരത്തെ മോഹൻലാലിനെ പുരസ്കാരദാനച്ചടങ്ങിൽ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ സാഹിത്യ ചലച്ചിത്ര മേഖലയിലെ 107 ഓളം പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും തങ്ങളെ പലരെയും കബളിപ്പിച്ചാണ് ഒപ്പ് ശേഖരിച്ചതെന്നും പലരും വെളിപ്പെടുത്തിയിരുന്നു. ഇതൊന്നും വകവെക്കാതെയാണ് സർക്കാർ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു