Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു
ആലുവ , ബുധന്‍, 1 ഓഗസ്റ്റ് 2018 (17:41 IST)
പ്രശസ്ത ഗസല്‍ ഗായകന്‍ അബു ഇബ്രാഹിം (ഉമ്പായി 68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.40നായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

1988ല്‍ ആദ്യ ഗസല്‍ പുറത്തിറക്കിയ ഉമ്പായി തുടര്‍ന്ന് ഇരുപതോളം ഗസല്‍ ആല്‍ബങ്ങള്‍ സമ്മാനിച്ചു. സംഗീത സംവിധായകൻ എം ജയചന്ദ്രനുമായി ചേർന്ന് നോവൽ എന്ന സിനിമയ്‌ക്ക് സംഗീതവും നൽകിയിട്ടുണ്ട്.

സ്വന്തം സൃഷ്‌ടിക്കൊണ്ട് ആരാധകരെ നേടിയെടുത്ത ഉമ്പായി ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച വ്യക്തിയാണ്. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസലുകളാണ്. ഭാര്യ: ഹബീബ, മക്കൾ. ഷൈലജ, സബിത, സമീർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്നത് ആഭിചാരവും ദുര്‍മന്ത്രവാദവും; ബൂരാരിയിലെ ആ വീടുപോലെ കൃഷ്‌ണന്റെ കുടുംബവും - ഭയത്തോടെ സമീപവാസികളും!