Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

അയല്‍വാസിയുടെ നായയുടെ കടിയേറ്റത് എല്ലാവരില്‍ നിന്നും മറച്ചുവെച്ചു; ഒന്നരമാസത്തിനുശേഷം 14കാരന്‍ പേവിഷബാധയേറ്റ് മരിച്ചു

Dog Attack

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (08:52 IST)
അയല്‍വാസിയുടെ നായയുടെ കടിയേറ്റത് എല്ലാവരില്‍ നിന്നും മറച്ചുവെച്ചതിനുപിന്നാലെ ഒന്നരമാസത്തിനുശേഷം 14കാരന്‍ പേവിഷബാധയേറ്റ് മരിച്ചു. ഗാസിയാബാദിലാണ് സംഭവം. ചരണ്‍സിംഗ് കോളനിയില്‍ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹ്വാസ് ആണ് മരിച്ചത്. അയല്‍വാസിയുടെ നായയാണ് കുട്ടിയെ കടിച്ചത്. ഒന്നരമാസം മുമ്പ് കുട്ടിക്ക് കടി ഏല്‍ക്കുകയായിരുന്നു. എന്നാല്‍ വീട്ടുകാരോട് പറഞ്ഞാല്‍ സംഭവിക്കുന്ന കാര്യങ്ങളെ ഓര്‍ത്ത് പേടിച്ച് കുട്ടി ആരെയും ഇക്കാര്യം അറിയിച്ചില്ല.
 
എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാതിരിക്കുകയും പെരുമാറ്റത്തില്‍ വ്യത്യാസം വരുകയും ചെയ്തതോടെ വീട്ടുകാരോട് വിവരം കുട്ടി പറയുകയായിരുന്നു. പിന്നാലെ കുട്ടിയെ ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ ആയുര്‍വേദ ചികിത്സയാണ് നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്