തെരുവ് നായകളെ കൊല്ലുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് ഡിജിപി അനില്‍കാന്ത്. തെരുവുനായ്ക്കള്‍ പൊതുജനങ്ങളെ മാരകമായ രീതിയില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ നായകളെ വിഷം കുത്തിവെച്ചോ ഉപദ്രവിച്ചോ കൊല്ലാന്‍ പാടില്ലെന്നും പോലീസ് മേധാവി പറഞ്ഞു.
നിയമം ആരും കയ്യിലെടുക്കാന്‍ പാടില്ല. ഉപദ്രവിക്കാനോ വിഷം നല്‍കിയോ മറ്റേതെങ്കിലും തരത്തിലോ ക്രൂരമായ രീതിയില്‍ അവയുടെ ജീവന് അപകടം വരുത്തുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ പിന്തിരിപ്പിക്കാന്‍ എല്ലാ എസ്എച്ച്ഓമാരും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ഡിജിപി പറഞ്ഞു.