രാവിലെ എട്ടരയോടെ സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോള്‍ പതിനഞ്ചോളം തെരുവ് നായ്ക്കളെ കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക് കടത്തി വിട്ടില്ല. പിന്നാലെ തെരുവുനായ പേടിയില്‍ വെളിയം വെസ്റ്റ് ഗവ. എല്‍പി സ്‌കൂളിന് ഇന്ന് അവധി നല്കി.
പിടിഎ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അധികൃതരും നാട്ടുകാരും എത്തി സ്‌കൂളിനകത്ത് ഉണ്ടായിരുന്ന തെരുവ് നായ്ക്കളെ ഓടിച്ചെങ്കിലും ഒരു നായ പോയില്ല. വായില്‍ നിന്ന് നുരയും പതയും വന്നു കൊണ്ടിരുന്ന ഈ നായക്ക് പേയുള്ളതായി സംശയമുയര്‍ന്നതോടെ നാട്ടുകാര്‍ തല്ലിക്കൊന്നു. സ്‌കൂള്‍ വരാന്തകളില്‍ ഉള്‍പ്പെടെ നായ്ക്കളുടെ വായില്‍ നിന്നുള്ള ഉമിനീരും മറ്റ് വിസര്‍ജ്യങ്ങളും കിടപ്പുണ്ടായിരുന്നു.