Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ മിസ് കേരളയുൾപ്പടെ മരിച്ച അപകടത്തിൽ ഡ്രൈവർ അറസ്റ്റിൽ, മദ്യലഹരിയിലെന്ന് പോലീസ്

മുൻ മിസ് കേരളയുൾപ്പടെ മരിച്ച അപകടത്തിൽ ഡ്രൈവർ അറസ്റ്റിൽ, മദ്യലഹരിയിലെന്ന് പോലീസ്
, തിങ്കള്‍, 8 നവം‌ബര്‍ 2021 (21:18 IST)
മുൻ മിസ് കേരള അൻസി കബീർ റണ്ണറപ്പ് അഞ്ജന ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അബ്ദുള്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്.
 
വാഹനമോടിച്ച ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.കൂട്ടുകാർ വിലക്കിയെങ്കിലും ഇയാൾ വാഹനമോടിക്കുകയായിരുന്നു. ഇയാൾക്കെതിരെ നഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
 
വൈറ്റില ചക്കരപറമ്പിന് സമീപമാണ് നവംബര്‍ ഒന്നിന് പുലര്‍ച്ചെ അപകടം നടന്നത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ചത്.
 
വൈറ്റലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കാണ് നാല് പേരും യാത്ര ചെയ്തത്. അപകടമുണ്ടാകുമ്പോള്‍ കാര്‍ അമിത വേഗത്തിലായിരുന്നു. വാഹനത്തിന്റെ അതേ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മരത്തിൽ ഇടിച്ച് തകരുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ഇനിയും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളത് 46 ശതമാനം പേര്‍; യുറോപ്പിലേതുപോലെ കേരളത്തിലും കൊവിഡ് പടരാന്‍ സാധ്യത