Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വിലങ്ങഴിച്ചു; മയക്കുമരുന്ന് കേസ് പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു

മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വിലങ്ങഴിച്ചു; മയക്കുമരുന്ന് കേസ് പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു
തിരുവനന്തപുരം , വ്യാഴം, 4 ജൂലൈ 2019 (17:56 IST)
ലഹരി മരുന്ന് കേസ് പ്രതി എക്സൈസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ  സ്വദേശിയായ ജോർജുകുട്ടിയാണ് ബംഗളൂരുവിലെ തെളിവെടുപ്പിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്.  

വ്യാഴാഴ്‌ച ഉച്ചയ്‌‌ക്ക് റെയില്‍‌വെ സ്‌റ്റേഷനില്‍ വെച്ചാണ് ജോര്‍ജുകുട്ടി രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൈയ്യിലെ വിലങ്ങഴിച്ച്  വാഹനത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് ജോര്‍ജുകുട്ടി രക്ഷപ്പെടുകയായിരുന്നു.

രക്ഷപ്പെട്ട ജോര്‍ജുകുട്ടിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. കർണാടക പൊലീസിന്‍റെ സഹായത്തോടെ ആണ് തിരച്ചില്‍ നടക്കുന്നത്. കേരളത്തിലേക്കുള്ള ലഹരി കടത്ത് നിയന്ത്രിച്ചിരുന്ന വ്യക്തിയാണ് ഇയാള്‍.

25 കിലോ ഹാഷിഷ് ഓയിലുമായി കോവളത്തു നിന്നു പിടിയിലായ ജോർജുകുട്ടി പൊലീസുകാരെ കുത്തിക്കൊല്ലാൻ ശ്രമിച്ചതുള്‍പ്പെടെ 20 കേസുകളിൽ പ്രതിയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദിരക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതയാകാൻ നിർമല സീതാരാമൻ