Publish Date: Thu, 04 Jul 2019 (13:52 IST)
Updated Date: Thu, 04 Jul 2019 (13:57 IST)
ബോക്‍സര്‍ പരിശീലനത്തിടെ കുഴഞ്ഞുവീണ് മരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള 20കാരിയായ ജ്യോതി പ്രധാൻ മരിച്ചത്.
ബോക്‍സിംഗ് അസോസിയേഷനിലെ പരിശീലനത്തിന് ഇടയിലാണ് ജ്യോതിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജ്യോതിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാകണമെങ്കില്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, ജ്യോതിയുടെ മരണത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. നിയമ ബിരുദ വിദ്യാർഥിനിയായ ജ്യോതി ദേശീയ ടൂർണ്ണമെന്റുകളിൽ മത്സരിച്ചിട്ടുള്ള താരമാണ്.