Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ലഹരി വിൽപ്പന: യുവതി ഉൾപ്പെടെ മൂന്നു പേർ കൂടി പിടിയിൽ

Drugs

എ കെ ജെ അയ്യര്‍

, ശനി, 18 ഫെബ്രുവരി 2023 (17:21 IST)
വയനാട്: ലഹരിഗുളിക, എം.ഡി.എം.എ എന്നിവ പിടികൂടിയ സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ മൂന്നു പേരെ കൂടി പിടികൂടി. കൽപ്പറ്റ മുട്ടിൽ സ്വദേശികളായ മുഹമ്മദ് ഷാഫി, അൻഷാദ്, സാജിത എന്നിവരാണ് പിടിയിലായത്.

ഇതുമായി ബന്ധപ്പെട്ടു കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷെഫീഖിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എമിലി- ഭജനമഠം റോഡിൽ വാഹന പരിശോധന നടത്തവേ പോലീസിനെ കണ്ട് ലഹരിവസ്തുക്കൾ വലിച്ചെറിഞ്ഞു ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഷെഫീഖിനെ പിടികൂടിയത്. 47 ഗ്രാം എം.ഡി.എം.എ യും 18 ഗ്രാമിന്റെ 29 ലഹരി ഗുളികകളുമാണ് പിടികൂടിയത്.

ഷഫീഖിൽ നിന്നാണ് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് വ്യക്തമായത്. ഇപ്പോൾ പിടിയിലായവരും ഷഫീഖും ചേർന്നാണ് ബംഗളൂരുവിൽ കാറിൽ പോയി ഇത് കൊണ്ടുവന്നത്. കൽപ്പറ്റ ഇൻസ്‌പെക്ടർ പി.എൽ.ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് തട്ടിപ്പ് : യുവാവ് അറസ്റ്റിൽ